ദേശീയ ഗെയിംസില്‍ വീണ്ടും സ്വര്‍ണത്തിളക്കവുമായി കേരളം
![](https://www.malayalivartha.com/assets/coverphotos/w657/326932_1739064272.jpg)
ദേശീയ ഗെയിംസില്‍ വീണ്ടും സ്വര്‍ണത്തിളക്കവുമായി കേരളം. വനിതകളുടെ തയ്ക്വാന്‍ഡോയില്‍ (67 കിലോ) കേരളത്തിന്റെ മാര്‍ഗരറ്റ് മരിയ റെജി സ്വര്‍ണം സ്വന്തമാക്കി. ഇന്ന് ഏഴ് വെങ്കലം മെഡലുകളും കേരളം സ്വന്തമാക്കി.
അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ കേരളം മെഡലുകള്‍ കരസ്ഥമാക്കി. പുരുഷന്‍മാരുടെ ലോങ് ജംപില്‍ സിവി അനുരാഗാണ് അത്‌ലറ്റിക്‌സിലെ ആദ്യ മെഡല്‍ നേടിയത്. പിന്നാലെ വനിതാ പോള്‍ വാള്‍ട്ടില്‍ മരിയ ജോണ്‍സനും പുരുഷ വിഭാഗം ഡിസ്‌കസ് ത്രോയില്‍ അലക്‌സ് പി തങ്കച്ചന്‍ എന്നിവരും വെങ്കലം നേടി. തയ്ക്വാന്‍ഡോയില്‍ ബി ശ്രീജിത്ത് (63 കിലോ താഴെ), മനു ജോര്‍ജ് (80 കിലോ) എന്നിവരും വനിതകളില്‍ ശിവാങ്കി ചനംബവും (53 കിലോ താഴെ) കേരളത്തിനായി വെങ്കലം സ്വന്തമാക്കി.
തയ്ക്വാന്‍ഡോ ഗ്രൂപ്പ് വിഭാഗത്തിലും കേരളത്തിനു വെങ്കലമുണ്ട്. കര്‍ണിക, സെബ, ലയ ഫാത്തിമ എന്നിവരടങ്ങിയ ടീമാണ് മെഡല്‍ കരസ്ഥമാക്കിയത്,
"
https://www.facebook.com/Malayalivartha