38ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ലോങ്ജമ്പില്‍ കേരളത്തിന് വെള്ളി....
![](https://www.malayalivartha.com/assets/coverphotos/w657/326999_1739169641.jpg)
38ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ലോങ്ജമ്പില്‍ കേരളത്തിന് വെള്ളി. സാന്ദ്രാ ബാബുവാണ് ലോങ്ജമ്പില്‍ വെള്ളി നേടിയത്. നിലവില്‍ 12 സ്വര്‍ണവും 12 വെള്ളിയും 17 വെങ്കലവുമായി ഒമ്പതാംസ്ഥാനത്താണ് കേരളം. 42 മെഡലുകളാണ് കേരളം ആകെ നേടിയത്.
അതേസമയം തെയ്ക്വാന്‍ഡോയില്‍ വനിതകളുടെ 67 കിലോഗ്രാം വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണംനേടി കേരളത്തിന്റെ മാര്‍ഗരറ്റ് മരിയ റെജി. കേരളം, ഗോവ ഗെയിംസുകളില്‍ ഈയിനത്തില്‍ സ്വര്‍ണജേതാവാണ് മാര്‍ഗരറ്റ്. ഗുജറാത്തില്‍ ഈ ഇനം ഉണ്ടായിരുന്നില്ല.
ജൂനിയര്‍ വിഭാഗത്തില്‍ നാലുതവണയും സീനിയറില്‍ ആറുതവണയും തുടര്‍ച്ചയായി ചാമ്പ്യനായിട്ടുണ്ട് മാര്‍ഗരറ്റ്. ഏഷ്യന്‍ ഗെയിംസ്, ലോകചാമ്പ്യന്‍ഷിപ്പ് എന്നിവയാണ് മാര്‍ഗരറ്റ് അടുത്തലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha