മത്സരം സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ പിടിമുറുക്കി ജമ്മു കശ്മീര്‍...
![](https://www.malayalivartha.com/assets/coverphotos/w657/327061_1739258149.jpg)
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ പിടിമുറുക്കി ജമ്മു കശ്മീര്‍. നിലവില്‍ കശ്മീര്‍ രണ്ടാം ഇന്നിങ്‌സില്‍ ലഞ്ചിനു പിരിയുമ്പോള്‍ 91 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്തിട്ടുണ്ട്. ലീഡ് 317 റണ്‍സ്.
ഒന്നര ദിവസം ബാക്കി നില്‍ക്കെ മത്സരം സൂപ്പര്‍ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്. അതിവേഗം ലീഡ് ഉയര്‍ത്തി കേരളത്തെ ബാറ്റിങ്ങിന് വിടാനാണ് കശ്മീരിന്റെ നീക്കം. ഒറ്റ റണ്ണിന്റെ അവിശ്വസനീയ ലീഡ് നേടിയ കേരളത്തിന് സെമിയിലെത്താന്‍ സമനില മതി.
നാലാംദിനം മൂന്ന് വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ് കശ്മീര്‍ ബാറ്റിങ് ആരംഭിച്ചത്. നായകന്‍ പരസ് ജോഗ്ര സെഞ്ച്വറി നേടിയാണ് പുറത്തായത്. 232 പന്തില്‍ 132 റണ്‍സെടുത്ത താരത്തെ ആദിത്യ സര്‍വാതെ ബൗള്‍ഡാക്കി. കനയ്യ വാധ്വാന്‍ (116 പന്തില്‍ 64), ലോണെ നാസിര്‍ (33 പന്തില്‍ 28) എന്നിവരുടെ വിക്കറ്റുകളും നഷ്ടപ്പെട്ടു.
സാഹില്‍ ലോത്ര (46 പന്തില്‍ 16), ആബിദ് മുഷ്താഖ് (അഞ്ചു പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസില്‍. നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ കശ്മീരിന് തുടക്കത്തില്‍തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രണ്ട് റണ്‍സെടനേടിക്കൊടുത്തത് .
" f
https://www.facebook.com/Malayalivartha