യുവേഫ ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് പ്ലേ ഓഫ് പോരാട്ടങ്ങളില്‍ എസി മിലാന്‍, അറ്റ്ലാന്‍ഡ ടീമുകള്‍ക്ക് അട്ടിമറി തോല്‍വി...
![](https://www.malayalivartha.com/assets/coverphotos/w657/327211_1739430699.jpg)
യുവേഫ ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് പ്ലേ ഓഫ് പോരാട്ടങ്ങളില്‍ എസി മിലാന്‍, അറ്റ്ലാന്‍ഡ ടീമുകള്‍ക്ക് അട്ടിമറി തോല്‍വി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആദ്യ പാദത്തില്‍ സെല്‍റ്റിക്കിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി നില ഭദ്രമാക്കി.
ഡച്ച് ടീം ഫെയനൂര്‍ദാണ് മിലാനെ വീഴ്ത്തിയത്. മൂന്നാം മിനിറ്റില്‍ ഇഗോര്‍ പയാക്സോയിലൂടെ ഫെയനൂര്‍ദ് തുടക്കം തന്നെ ലീഡെടുത്തു. പിന്നീട് കടുത്ത പ്രതിരോധവുമായി അവര്‍ നിന്നതോടെ മിലാന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഫ്രഞ്ച് ലീഗില്‍ കരുത്തോടെ നില്‍ക്കുന്ന മൊണാക്കോ സ്വന്തം തട്ടകത്തിലാണ് അട്ടിമറി തോല്‍വി നേരിട്ടത്. ബെന്‍ഫിക്കയാണ് വീഴ്ത്തിയത്. 0-1നായിരുന്നു ബെന്‍ഫിക്കയുടെ ജയം.
48ാം മിനിറ്റില്‍ വാംഗ്ലിസ് പാവ്ലിഡിസ് ബെന്‍ഫിക്കയുടെ വിജയ ഗോള്‍ നേടി. 52ാം മിനിറ്റില്‍ അല്‍ മുസ്രാറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അവര്‍ പത്ത് പേരായി ചുരുങ്ങിയിട്ടുണ്ടായിരുന്നു. പിന്നീട് കളിയിലേക്ക് തിരിച്ചെത്താനും കഴിഞ്ഞില്ല.ബയേണ്‍ 1-2നു സെല്‍റ്റിക്കിനെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.
https://www.facebook.com/Malayalivartha