വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ മൂന്നാം സീസണ്‍ ഇന്ന് തുടങ്ങും...

വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ മൂന്നാം സീസണ്‍ ഇന്ന് തുടങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഗുജറാത്ത് ജയന്റ്സിനെ നേരിടും.
വഡോദരയിലെ പുതിയ കൊട്ടാമ്പി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കളി. അഞ്ചു ടീമുകള്‍ നാല് വേദികളില്‍ ഏറ്റുമുട്ടും. മാര്‍ച്ച് 15ന് നടക്കുന്ന ഫൈനല്‍ അടക്കം 22 മത്സരങ്ങളാണ്. മുംബൈ ഇന്ത്യന്‍സ്, യുപി വാരിയേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവയാണ് മറ്റു ടീമുകള്‍.
വഡോദരയ്ക്കുപുറമെ ലഖ്നൗ, മുംബൈ, ബംഗളൂരു എന്നിവയാണ് വേദികള്‍.
അഞ്ചു ടീമിലായി 90 കളിക്കാരുണ്ട്. അതില്‍ 30 പേര്‍ വിദേശതാരങ്ങളാണ്. 18 പേരുള്ള ഓരോ ടീമിലും ആറ് വിദേശികള്‍ക്കാണ് സ്ഥാനം. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ബംഗളൂരുവിന്റെ ക്യാപ്റ്റന്‍.
കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പില്‍ കളിക്കാരുടെ പരിക്ക് തിരിച്ചടിയായി. ഓള്‍റൗണ്ടര്‍ സോഫി ഡിവൈനും മലയാളി ലെഗ് സ്പിന്നര്‍ ആശ ശോഭനയും പരിക്കേറ്റ് പുറത്തായി.
"
https://www.facebook.com/Malayalivartha