ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും ദേശീയ ടീമിന്റെ ക്യാപ്റ്റമുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു...

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും ദേശീയ ടീമിന്റെ ക്യാപ്റ്റമുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. വ്യാഴാഴ്ച ബര്‍ധമാനിലേക്കുള്ള യാത്രക്കിടെ ദുര്‍ഗാപുര്‍ എക്‌സ്പ്രസ് വേയില്‍ ദന്തന്‍പുരിനു സമീപമാണ് സംഭവം.
ഗാംഗുലിയുടെ വിഹനവ്യൂഹത്തിനു മുന്നിലൂടെ സഞ്ചരിച്ചിരുന്ന ലോറി അപ്രതീക്ഷിതമായി ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപടകടം സംഭവിച്ചത്.
ലോറിക്ക് പിന്നില്‍ ഇടിക്കാതിരിക്കാന്‍ ഗാംഗുലി സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടുകയും പിന്നാലെ മറ്റു വാഹനങ്ങള്‍ ഇടിച്ചുകയറുകയുമായിരുന്നു.
വാഹനങ്ങള്‍ മിതമായ വേഗത്തിലായിരുന്നതിനാല്‍ ആര്‍ക്കും പരിക്കുകളില്ല. വാഹനവ്യൂഹത്തിലെ രണ്ട് കാറുകള്‍ക്ക് നേരിയ കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.
അതേസമയം വ്യാഴാഴ്ച ബര്‍ധ്മാന്‍ സര്‍വകലാശാലയിലെ പരിപാടിയിലും ബര്‍ധ്മാന്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലും ഗാംഗുലി പങ്കെടുത്തു. ഇന്ത്യക്കായി 113 ടെസ്റ്റ്, 311 ഏകദിന മത്സരങ്ങളില്‍ പാഡണിഞ്ഞ താരമാണ് സൗരവ് ഗാംഗുലി. ടെസ്റ്റില്‍ 7000ത്തിലേറെയും ഏകദിനത്തില്‍ 11000ത്തിലേറെയും റണ്‍സ് കരസ്ഥമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha