രഞ്ജിട്രോഫിയില്‍ ചരിത്ര നേട്ടവുമായി കേരളം...

രഞ്ജിട്രോഫിയില്‍ ചരിത്ര നേട്ടവുമായി കേരളം... സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്സ് നേടിയ കേരളം ഫൈനലില്‍ കടന്നു.
ഒന്നാമിന്നിങ്സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്.
ഗുജറാത്ത് സ്‌കോര്‍ 455 റണ്‍സെടുത്തു നില്‍ക്കെ, 48 പന്തില്‍ 10 റണ്‍സെടുത്ത് പ്രതിരോധക്കോട്ട കെട്ടിയ നാഗസ്വലയെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ചാണ് ആദിത്യ സര്‍വതെ കേരളത്തിന് ചരിത്ര നേട്ടം നേടിക്കൊടുത്തത്.
"
https://www.facebook.com/Malayalivartha