രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാം ദിവസം കേരളത്തിന് മികച്ച തുടക്കം....

രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാം ദിവസം കേരളത്തിന് മികച്ച തുടക്കം. നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിദര്‍ഭക്ക് ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
36 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം ദിനത്തില്‍ വിദര്‍ഭക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 153 റണ്‍സെടുത്ത ഡാനിഷ് മലേവാറാണ് പുറത്തായത്. അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും വിദര്‍ഭക്ക് ആറാം വിക്കറ്റും നഷ്ടമായി. യാഷ് താക്കൂറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബേസില്‍ തന്നെയാണ് കേരളത്തിന് മേല്‍ക്കൈ സമ്മാനിച്ചത്.
യാഷ് താക്കൂറിന് പിന്നാലെയെത്തിയ യാഷ് റാത്തോഡിനെ കൂടി പുറത്താക്കി കേരളം ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. ഏദല്‍ ആപ്പിള്‍ ടോമാണ് റാത്തോഡിന്റെ വിക്കറ്റെടുത്ത്. നിലവില്‍ അക്ഷയ് വാഡ്ക്കറും അക്ഷയ് കര്‍നെവാറുമാണ് ക്രീസിലുള്ളത്. ആദ്യദിനം 24 റണ്‍സിനിടെ നാലുവിക്കറ്റ് നേടി കേരളം മത്സരത്തില്‍ വലിയ മുന്‍തൂക്കം നേടിയെങ്കിലും ഇത് നിലനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞില്ല
"
https://www.facebook.com/Malayalivartha