മുന്‍ ലോക ചെസ് ചാമ്പ്യന്‍ ബോറിസ് സ്പാസ്‌കി അന്തരിച്ചു....

മുന്‍ ലോക ചെസ് ചാമ്പ്യന്‍ ബോറിസ് സ്പാസ്‌കി (88) അന്തരിച്ചു. 1969-1972ല്‍ പത്താമത്തെ ലോകചാമ്പ്യനായിരുന്നു. 1962 മുതല്‍ 1978വരെ സോവിയറ്റ് യൂണിയനെ ചെസ് ഒളിമ്പ്യാഡില്‍ പ്രതിനിധീകരിച്ചു.
1956ല്‍ തന്റെ 19-ാം വയസില്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സ്പാസ്‌കി.
1976ല്‍ ഫ്രാന്‍സിലേക്ക് കുടിയേറിയെങ്കിലും 2012ല്‍ റഷ്യയില്‍ തിരിച്ചെത്തി. 1972ല്‍ അമേരിക്കയുടെ ബോബി ഫിഷറുമായുള്ള കളി നൂറ്റാണ്ടിലെ മത്സരമായി വിശേഷിപ്പിക്കപ്പെടുന്നു. 1984 മുതല്‍ 1988 വരെ മൂന്ന് ഒളിമ്പ്യാഡുകളില്‍ ഫ്രാന്‍സിനായി അദ്ദേഹം കളിച്ചു.
https://www.facebook.com/Malayalivartha