കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു: ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് പേര്‍ മലയാളികള്‍

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പുരുഷ - വനിതാ ടീമുകളിലായി ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികളാണ് ഇംഗ്ലണ്ട് ദേശീയ ടീമില്‍ എത്തിയിരിക്കുന്നത്. വനിതാ ടീമിന്റെ ക്യാപ്റ്റനായി എറണാകുളം വൈപ്പിന്‍ നായരമ്പലം സ്വദേശി ആതിര സുനില്‍. ആതിരയ്ക്കു പുറമെ മൂന്നു മലയാളി വനിതകള്‍കൂടി ടീമിലുണ്ട്. പുരുഷ ടീമില്‍ രണ്ടു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 17 മുതല്‍ 23 വരെ ഇംഗ്ലണ്ടിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇറാനും ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നടക്കുക.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി പ്രെസ്സിമോള്‍ കെ. പ്രെനി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീലിമ ഉണ്ണി, നീരജ ഉണ്ണി എന്നിവര്‍ വനിതാ ടീമിലും മലപ്പുറം പൊന്നാനി സ്വദേശി കെ.മഷൂദ്, കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അഭിജിത് കൃഷ്ണന്‍ എന്നിവര്‍ പുരുഷ ടീമിലും ഇടം നേടി. ബ്രിട്ടീഷ് കബഡി ലീഗില്‍ വനിതാ കിരീടം നേടിയ നോട്ടിങ്ങാം ക്വീന്‍സ് ടീമംഗങ്ങളാണു നാലു വനിതകളും. പുരുഷ വിഭാഗത്തില്‍ റണ്ണര്‍ അപ്പുകളായ നോട്ടിങ്ങാം റോയല്‍സ് അംഗങ്ങളാണു മഷൂദും അഭിജിത്തും. മുന്‍ ഇംഗ്ലണ്ട് താരമായ മലയാളി മാത്യു സജുവാണ് പരിശീലകന്‍.
https://www.facebook.com/Malayalivartha