രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യ കളത്തിലേക്ക്...

രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യ കളത്തിലേക്ക്.... മത്സരത്തില്‍ ഇന്ന് മാലദ്വീപാണ് എതിരാളി. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്സ്റ്റാറിലും കാണാനാകും.
ഒരുവര്‍ഷംമുമ്പ് കുപ്പായമഴിച്ച മുന്നേറ്റക്കാരന്‍ ഛേത്രിയെ മടക്കിവിളിച്ചാണ് ഇന്ത്യയുടെ വരവ്. ഈ നാല്‍പ്പതുകാരന്‍ മാന്ത്രികദണ്ഡ് വീശി വിജയവഴി കാട്ടുമെന്നാണ് പരിശീലകന്‍ മനോലോ മാര്‍ക്വസിന്റെ പ്രതീക്ഷ.
ഇന്ത്യ ജയമറിഞ്ഞിട്ട് ഒന്നരവര്‍ഷമായി. കഴിഞ്ഞ 12 കളിയില്‍ ജയമില്ല. 2023 നവംബറില്‍ കുവൈത്തിനെതിരെയാണ് അവസാനമായി ജയിച്ചത്. 25ന് ബംഗ്ലാദേശുമായി ഇതേ വേദിയില്‍ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരവുമുണ്ട്.
https://www.facebook.com/Malayalivartha