ലോകത്തെ ഏറ്റവും വലിയ കായികസംഘടനയായ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന്നു.

ലോകത്തെ ഏറ്റവും വലിയ കായികസംഘടനയായ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അധ്യക്ഷസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുകയാണ്.
സിംബാബ്വേയുടെ മുന്‍ ഒളിമ്പിക്സ് ജേത്രിയായ നീന്തല്‍താരം കിര്‍സ്റ്റി കൊവെന്‍ട്രി വോട്ടെടുപ്പില്‍ ആദ്യറൗണ്ടില്‍ വിജയം കൈവരിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കക്കാരികൂടിയാണ്. സിംബാബ്വേയിലെ കായികമന്ത്രിയായിരുന്ന കോവെന്‍ട്രി അടക്കം ഏഴുപേരാണ് തോമസ് ബാകിന് പിന്‍ഗാമിയാകാന്‍ രംഗത്തുണ്ടായിരുന്നത്. സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന ലോക അത്ലറ്റിക്സ് സംഘടനയുടെ പ്രസിഡന്റ് ബ്രിട്ടന്റെ ഓട്ടക്കാരന്‍ സെബാസ്റ്റിയന്‍ കോയെയും മുന്‍ പ്രസിഡന്റ് അന്റോണിയോ സമരാഞ്ചിന്റെ മകന്‍ സമരാഞ്ച് ജൂനിയറിനെയും മറികടന്നാണ് നാല്‍പ്പത്തൊന്നുകാരി വിജയം നേടിയത്.
109 ഐഒസി അംഗങ്ങളില്‍ 97 പേര്‍ വോട്ടുചെയ്തു. കോവെന്‍ട്രിക്ക് 49 വോട്ട് കിട്ടി. സമറാഞ്ചിന് 28. ഐഒസിയുടെ പത്താമത്തെ പ്രസിഡന്റാണ്. ഏറ്റവും പ്രായകുറഞ്ഞ പ്രസിഡന്റെന്ന ബഹുമതിയും സ്വന്തമാക്കി.
നീന്തലില്‍ രണ്ട് സ്വര്‍ണമടക്കം ഏഴ് ഒളിമ്പിക് മെഡലുകളാണ് സമ്പാദ്യം. 2004, 2008 ഒളിമ്പിക്സുകളില്‍ 200 മീറ്റര്‍ ബാക്ക്സ്ട്രോക്കിലാണ് സ്വര്‍ണം. ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും നേടി. ജൂണ്‍ 23ന് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കും
"
https://www.facebook.com/Malayalivartha