ഇന്ത്യന്‍ വനിതാ ലീഗിലെ കിരീട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഗോകുലം കേരള എഫ്.സിക്ക് ഇന്ന് സ്വന്തം തട്ടകത്തില്‍ അങ്കം...

ഇന്ത്യന്‍ വനിതാ ലീഗിലെ കിരീട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഗോകുലം കേരള എഫ്.സിക്ക് ഇന്ന് സ്വന്തം തട്ടകത്തില്‍ അങ്കം. ശ്രീഭൂമി എഫ്.സിയാണ് എതിരാളികള്‍. അവസാനമായി നടന്ന എവേ മത്സരത്തില്‍ ഹോപ്സ് ഫുട്ബാള്‍ ക്ലബിനോട് പരാജയപ്പെട്ടിരുന്നു ഗോകുലം.തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളിലെ ജയത്തിനു ശേഷമായിരുന്നു അപ്രതീക്ഷിത തോല്‍വി.
സീസണില്‍ ഒമ്പതു മത്സരം പൂര്‍ത്തിയാക്കിയ ഗോകുലം 20 പോയന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരത്തില്‍ 24 പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ച് പോയന്റ് ടേബിളില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഗോകുലം ഇറങ്ങുമ്പോള്‍ 12 പോയന്റുള്ള ശ്രീഭൂമി നാലാം സ്ഥാനത്താണ്. ''അവസാന മത്സരത്തില്‍ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. മത്സരത്തില്‍ ജയിക്കാമായിരുന്നെങ്കിലും ചില പിഴവുകളാണ് വിനയായത്. അവസാന മത്സരത്തിലെ പിഴവുകള്‍ പരിഹരിച്ചാകും ഇന്ന് ഇറങ്ങുക.
ഹോം മത്സരത്തിലെ മൂന്ന് പോയന്റ് ഇന്ന് നേടുമെന്ന ആത്മവിശ്വാസം ഉണ്ട്''-ഗോകുലം പരിശീലകന്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. വൈകുന്നേരം 3.30 മുതലാണ് മത്സരം. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
"
https://www.facebook.com/Malayalivartha