ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും....

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.
ആകെ ഏറ്റുമുട്ടിയ മത്സര കണക്കിലും തോല്‍വിയുടെ ഭാരം കൂടുതല്‍ ഹൈദരാബാദിനാണ്. ഇരുപത്തിയെട്ട് മത്സരങ്ങളില്‍ പത്തൊന്‍പതിലും കൊല്‍ക്കത്ത ജയിച്ചു. ഈ മികവ് ഈഡന്‍ ഗാര്‍ഡന്‍സിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കാനായി കഴിയുമെന്ന പ്രതീക്ഷയില്‍ അജിങ്ക്യ രഹാനെയും സംഘവും.
ക്വിന്റണ്‍ ഡി കോക്ക്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമാവും.ബൗളിംഗ് ബലാബലത്തില്‍ പേസില്‍ ഹൈദരാബാദിനും സ്പിന്നില്‍ കൊല്‍ക്കത്തയ്ക്കും മേല്‍ക്കൈ. ഇത്തവണ പിന്നിട്ട മൂന്ന് കളിയില്‍ ഇരുടീമും ഓരോ ജയം മാത്രം. പവര്‍പ്ലേയില്‍ ബാറ്റര്‍മാരുടെ സാഹസികതയും മധ്യഓവറുകളില്‍ സ്പിന്നര്‍മാരുടെ മികവും കളിയുടെ ഗതി നിശ്ചയിക്കുന്നതാണ്..
https://www.facebook.com/Malayalivartha