കശ്മീര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല പവര്‍ ലിഫ്റ്റിംഗ് വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടി കലിക്കറ്റ് സര്‍വ്വകലാശാല

കശ്മീര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല പവര്‍ ലിഫ്റ്റിംഗ് വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ കലിക്കറ്റ് സര്‍വ്വകലാശാല രണ്ടാം സ്ഥാനം നേടി.
വ്യക്തിഗത ഇനത്തില്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ അലീന ജോസഫ് 47 കിലോഗ്രാമില്‍ സ്വര്‍ണ്ണവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എ അജീഷ 84 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിയും നേടി ഇതേ കേളേജിലെ എസ് അഞ്ജലിക്ക് 76 കിലോഗ്രാമില്‍ നാലാം സ്ഥാനം ലഭ്യമായി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പ്രതീക്ഷ സജികുമാര്‍ 52 കിലോഗ്രാമിലും പിന്ന ഏയ്ഞ്ചല്‍ 76 കിലോഗ്രാം വിഭാഗത്തിലും അഞ്ചാം സ്ഥാനത്തെത്തി. നൂറോളം യൂണിവേഴ്‌സിറ്റികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലാണ് കാലിക്കറ്റിന് ഈ നേട്ടം.
https://www.facebook.com/Malayalivartha