ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു... ടീമില്‍ എട്ട് മലയാളി അത്ലറ്റുകള്‍

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 31 പുരുഷ അത്ലറ്റുകളും, 28 വനിതാ അത്ലറ്റുകളുമുള്ള ടീമില്‍ എട്ട് മലയാളി അത്ലറ്റുകള്‍ ഉണ്ട്.
മെയ് 27 മുതല്‍ 31 വരെ സൗത്ത് കൊറിയയിലെ ഗുമിയിലാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് എ.എഫ്.ഐ പ്രസിഡന്റ് ബഹദൂര്‍ സിങ് സാഗൂ 59 അംഗ ടീമിനെ പ്രഖ്യാപിച്ചത്. കൊച്ചിയില്‍ സമാപിച്ച ദേശീയ ഫെഡറേഷന്‍ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടീം തിരഞ്ഞെടുപ്പ്.
ഈ മീറ്റില്‍ ഏഷ്യന്‍ യോഗ്യത മാര്‍ക്ക് നേടിയവര്‍ക്കൊപ്പം മികച്ച പ്രകടനം നടത്തിയ അത്ലറ്റുകളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒളിമ്പിക്സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനില്ല. പകരം സച്ചിന്‍ യാദവും യശ്വീര്‍ സിങുമാണ് ജാവലിന്‍ ത്രോയില്‍ മത്സരിക്കുക.
അബ്ദുല്ല അബൂബക്കര്‍ (ട്രിപ്പിള്‍ജംപ്), അനു രാഘവന്‍ (400 ഹര്‍ഡില്‍സ്), ആന്‍സി സോജന്‍ (ലോങ്ജംപ്) എന്നിവരാണ് വ്യക്തിഗത ഇനങ്ങളില്‍ ടീമില്‍ ഉള്‍പ്പെടെ മലയാളി അത്ലറ്റുകള്‍.
ടി.എസ്. മനു, റിന്‍സ് ജോസഫ് (പുരുഷ വിഭാഗം 4-400 റിലേ), കെ. സ്നേഹ, ജിസ്ന മാത്യു, സാന്ദ്രമോള്‍ സാബു (വനിതാ വിഭാഗം 4-400 റിലേ) എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha