ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം...

ഐപിഎല്‍ ക്രിക്കറ്റില്‍ ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് 20 ഓവറില്‍ ഒന്‍പതുവിക്കറ്റിന് 204 റണ്‍സിലെത്തി.
ആങ്ക്രിഷ് രഘുവംശി (32 പന്തില്‍ 44), റിങ്കു സിങ് (25 പന്തില്‍ 36), റഹ്മാനുള്ള ഗുര്‍ബാസ് (12 പന്തില്‍ 26), സുനില്‍ നരെയ്ന്‍ (16 പന്തില്‍ 27), ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (16 പന്തില്‍ 27) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.
ഡല്‍ഹിക്കുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക് 43 റണ്‍സിന് മൂന്നുവിക്കറ്റ് നേടി. ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ നാല് ഓവറില്‍ 27 റണ്‍സിനും വിപ്രാജ് 41 റണ്‍സിനും രണ്ടുവീതം വിക്കറ്റ് നേടി.ടോസ് നേടിയ ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യപന്തില്‍ ഫോറടിച്ചുകൊണ്ടാണ് റഹ്മാനുള്ള ഗുര്‍ബാസ് തുടങ്ങിയത്.
അതേ ഓവറിലെ അവസാനപന്തിലും ഫോര്‍. നേരിട്ട ആദ്യപന്തില്‍ സിക്സോടെ തുടങ്ങിയ മറ്റൊരു ഓപ്പണര്‍ സുനില്‍ നരെയ്നും കത്തിക്കയറിയതോടെ കൊല്‍ക്കത്തയുടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു. മൂന്ന് ഓവറില്‍ 48 റണ്‍സിലെത്തിയെങ്കിലും മൂന്നാം ഓവറിലെ അവസാനപന്തില്‍ സ്റ്റാര്‍ക്കിനുമുന്നില്‍ ഗുര്‍ബാസ് (12 പന്തില്‍ 26) വീഴുകയായിരുന്നു.
ഗുര്‍ബാസും നരെയ്നും ചേര്‍ന്ന് 18 പന്തില്‍ 48 റണ്‍സടിച്ചിരുന്നു. പവര്‍പ്ലേയിലെ ആറ് ഓവറില്‍ ഒന്നിന് 79 റണ്‍സിലെത്തിയ ടീം കൂറ്റന്‍ സ്‌കോറിലെത്തുമെന്ന് തോന്നിച്ചു. ഇവിടെ വെച്ച് തുടരെ മൂന്നുവിക്കറ്റ് വീണെങ്കിലും റണ്‍റേറ്റ് കാര്യമായി കുറഞ്ഞില്ല. 10 ഓവറില്‍ നാലിന് 117 റണ്‍സിലെത്തി.
സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും ബൗളിങ്ങിന് എത്തിയതോടെ മധ്യനിര ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനായി. പിന്നീട് കൊല്‍ക്കത്ത വീണ്ടും ചാര്‍ജായി.അവസാന ഓവറിലെ അടുത്തടുത്ത പന്തുകളില്‍ റോവ്മാന്‍ പവല്‍ (5), അനുകൂല്‍ റോയ് (0) എന്നിവരെ മടക്കിയ മിച്ചല്‍ സ്റ്റാര്‍ക് ഹാട്രിക്കിനരികിലെത്തി. മൂന്നാം പന്തില്‍ ആന്ദ്രെ റസ്സല്‍ (17) റണ്ണൗട്ടായി ക്രീസ് വിട്ടു. അഞ്ചാംവിക്കറ്റില്‍ റിങ്കു സിങ്ങും ആങ്ക്രിഷുംചേര്‍ന്ന് 46 പന്തില്‍ 61 റണ്‍സ് എടുത്തു.
https://www.facebook.com/Malayalivartha