ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സമനില
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സമനില. എട്ടാം മത്സരവും സമനിലയിലായത് ആനന്ദിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. നോര്‍വെയുടെ കാള്സണ് 5.5 പോയിന്റോടെ മുന്നിലാണ്. ആനന്ദിനാകട്ടെ മൂന്നു പോയിന്റുകളാണ് ഉള്ളത്. ആദ്യം ആറര പോയിന്റ് നേടുന്നവരായിരിക്കും വിജയി. അതുകൊണ്ടു തന്നെ അടുത്ത മത്സരങ്ങള്‍ ആനന്ദിന് കടുത്തതായിരിക്കും. ഇനി നാലു മത്സരങ്ങളാണ് ബാക്കിയുള്ളത്.
https://www.facebook.com/Malayalivartha