ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഒളിമ്പിക്‌സിലെ മത്സരയിനങ്ങളില്‍ നിന്നും ഗുസ്‌തിയെ ഒഴിവാക്കുന്നു
2020 ഒളിമ്പിക്‌സിലെ മത്സരയിനപ്പട്ടികയില്‍നിന്ന് ഗുസ്തി നീക്കം ചെയ്യാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് കിട്ടിയ നാല് മെഡലുകളില്‍ രണ്ടും ഗുസ്തിയില്‍നിന്നായിരുന്നു. ഐ.ഒ.സി.യുടെ ഈ തീരുമാനം ഇന്ത്യയെ ഞെട്ടിച്ചു. ഒളിമ്പിക്‌സില്‍ 26 മത്സരയിനങ്ങളാണുള്ളത്. ഇതില്‍ നിന്ന് ഒരെണ്ണം മാറ്റി മറ്റൊരു പുതിയ ഇനം ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗുസ്തി ഒഴിവാക്കിയത്. മോഡേണ്‍ പെന്‍റാത്‌ലണ്‍, ഗുസ്തി എന്നീ ഇനങ്ങളിലൊന്ന് ഒഴിവാക്കാനായിരുന്നു നീക്കം. ഒഴിവാക്കപ്പെടാന്‍ കൂടുതല്‍ സാധ്യത കല്പിക്കപ്പെട്ടിരുന്നത് പെന്‍റാത്‌ലണിനായിരുന്നു. എന്നാല്‍, ബോര്‍ഡ്‌യോഗം ഗുസ്തി വേണ്ടെന്നുവെച്ചു.
പുതുതായി ഏതിനം ചേര്‍ക്കണമെന്നത് മെയ് മാസത്തില്‍ റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ചേരുന്ന ഐ.ഒ.സി. നിര്‍വാഹകസമിതി യോഗം ശുപാര്‍ശചെയ്യും. ഏഴിനങ്ങള്‍ ഇതിനായി മത്സരിക്കുന്നു. ഇവയ്‌ക്കൊപ്പം ഗുസ്തിക്കും ചേരാമെന്നത് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അന്തിമ വോട്ടെടുപ്പ് സപ്തംബറില്‍ അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കും.
https://www.facebook.com/Malayalivartha