കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള അത്‌ലറ്റിക്‌സ് ടീമില്‍ 7 മലയാളികള്‍
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഏഴ് മലയാളികളടക്കം 32 പേരാണ് ടീമിനിലുള്ളത്. പിടി ഉഷയാണ് സ്പ്രിന്റ് ഇനങ്ങളുടെ പ്രധാന പരിശീലക. കുഞ്ഞു മുഹമ്മദ്, ടിന്റു ലൂക്ക, അനില്‍ഡ തോമസ്, മെര്‍ലിന്‍ ജോസഫ്, മയൂഖ ജോണി, ജിത്തു ബേബി, ജിബിന്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയിരിക്കുന്ന മലയാളി താരങ്ങള്‍. ഗ്ലാസ്‌ഗോയില്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് ഗെയിംസ് നടക്കുന്നത്.
17 പുരുഷന്‍ അത്‌ലറ്റുകളും, 15 സ്ത്രീ അത്‌ലറ്റുകളും 12 പരിശീലകരും അടങ്ങുന്ന സ്‌ക്വാഡിനെ ജിഎസ് റാന്‍ധവ അധ്യക്ഷനായ സെലക്ഷന്‍ കമ്മറ്റിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മയൂഖ ജോണി മാത്രമാണ് വ്യക്തിഗത ഇനത്തില്‍ മത്സരിക്കുന്ന മലയാളി താരം.
നേരത്തെ അത്‌ലറ്റിക്‌സില്‍ 41 താരങ്ങളടക്കം 224 അംഗ ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. വിവാദത്തിലായ മലയാളി ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരിയെ അടക്കം 9 താരങ്ങളെയാണ് അത്‌ലറ്റിക് ഫെഡറേഷന്‍ തഴഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha