ഇന്ത്യ-ഫിലിപ്പീന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്
അഞ്ചാമത് ഏഷ്യകപ്പ് ബാസ്കറ്റ്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് ഫിലിപ്പീന്‍സിനെ നേരിടും. ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരാണ് ഫിലിപ്പീന്‍സ്. ഗ്രൂപ്പ് എയില്‍ ചൈന, ഇറാന്, ജപ്പാന്, ഇന്തോനേഷ്യ എന്നിവയായിരുന്നു. ചൈന ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ഇറാന്, ജപ്പാന് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ജപ്പാനും ഇന്ത്യക്കും ആറു പോയിന്റ് വീതമാണുള്ളത്. ലീഗില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ബലത്തില്‍ ജപ്പാന് മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു.?
ക്വാര്‍ട്ടറിലെ മറ്റു മത്സരങ്ങളില്‍ ചൈന സിംഗപ്പൂരിനെയും ചൈനീസ് തായ്പെയ് ജപ്പാനെയും ഇറാന് ജോര്‍ദാനെയും നേരിടും. എല്ലാ മത്സരങ്ങളും ഇന്നാണ്.
https://www.facebook.com/Malayalivartha