കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം
ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്‌കോട്ട്‌ലന്‍ഡിനെ ഗ്ലാസ്‌ഗോയില്‍ ഇന്ന് തുടക്കം. രാത്രി 12.30 നാണ് മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍. വ്യാഴാഴ്ച്ചയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. 11 ദിവസങ്ങളിലായി നടക്കുന്ന ഗെയിംസില്‍ ഇന്ത്യയടക്കമുള്ള 71 രാജ്യങ്ങളില്‍ നിന്ന് 4500 ലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്. മികച്ച മെഡല്‍ പ്രതീക്ഷയിലാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലവുമായി 101 മെഡലുകള്‍ നേടി ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ 125 മെഡലുകളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha