കോമണ്‍വെല്‍ത്ത് ഗെയിംസ്: അത്‌ലറ്റിക്‌സിന് നാളെ തുടക്കം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാളെ ട്രാക്കുണരും. ആദ്യ ദിനം 4 ഫൈനലുകള്‍ ഉള്‍പ്പെടെ 9 ഇനങ്ങളാണ് അത്‌ലറ്റിക്‌സില്‍ ഉള്ളത്. ഏഴ് ദിനം നീളുന്ന അത്‌ലറ്റിക് പോരാട്ടങ്ങള്‍ക്കാണ് ഞായറാഴ്ച്ച ഹാംടെന്‍ പാര്‍ക്കില്‍ തുടക്കമാവുക. പുരുഷ- വനിത മാരത്തണ്‍, പുരുഷന്മാരുടെ 5000 മീറ്റര്‍ ഓട്ടം, വനിതകളുടെ ലോങ് ജംപ് എന്നിവയാണ് ആദ്യ ദിവസത്തെ മെഡല്‍ ഇനങ്ങള്‍. പുരുഷ- വനിത 100 മീറ്റര്‍ ഹീറ്റ്‌സ്, വനിതകളുടെ 400 മീറ്റര്‍ ഹീറ്റ്‌സ് ഇനങ്ങളും ഷോട്ട് പുട്ട് ഹാമര്‍ത്രോ യോഗ്യതാ മത്സരങ്ങളും ഞായറാഴ്ച നടക്കും.
ദീര്‍ഘ ദൂര ഇനങ്ങളില്‍ കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ ടീമുകളും, ഹ്രസ്വദൂര ഇനങ്ങളില്‍ ഓസ്‌ട്രേലിയയും കണ്ണ് നടുമ്പോള്‍, പ്രമുഖ താരങ്ങളുടെ അഭാവവും, ഡോപ്പിംഗ് വിവാദവും ട്രാക്കുണരും മുന്‍പ് പോരാട്ടങ്ങളുടെ നിറം കെടുത്തിയിട്ടുണ്ട്. ഉത്തേജക പരിശാധനയില്‍ പരാജയപ്പെട്ട റിസ് വില്യംസിനെ വെയില്‍സ് പുറത്താക്കി. ഒളിമ്പിക് ഇരട്ട സ്വര്‍ണ ജേതാവ് മോ ഫറ, കത്രീന ജോണ്‍സണ്‍ -തോംസണ്‍ തുടങ്ങിയവര്‍ പരിക്കുമൂലം പിന്‍വാങ്ങി. 4ഗുണം100 മീറ്ററില്‍ മാത്രമാണ് വേഗതയുടെ രാജാവ് ഉസൈന്‍ ബോള്‍ട്ടും ഷെല്ലി ആന്‍ ഫ്രെയ്‌സറും മത്സരിക്കുന്നത്. താരങ്ങളുടെ മോശം ഫോമും, പരിശീലനത്തിലെ അപര്യാപ്തതയും ഇത്തവണയും ട്രാക്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha