കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണ്ണം
ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഡിസ്കസ് ത്രോയില്‍ വികാസ് ഗൗഡയാണ് ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണം നേടിയത്. 63.64 മീറ്റര്‍ ദൂരമാണ് ഗൗഡ എറിഞ്ഞത്. ഇതോടെ 13 സ്വര്‍ണവും 20 വെള്ളിയും 14 വെങ്കലവും അടക്കം 47 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിലനില്ക്കുന്നു.
ഗുസ്തിയില്‍ വ്യാഴാഴ്ച രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടുകയുണ്ടായി. ഗുസ്തിയില്‍ ഇതുവരെ അഞ്ച് സ്വര്‍ണമാണ് ഇന്ത്യ നേടിയത്.
https://www.facebook.com/Malayalivartha