കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഇന്ത്യ അഞ്ചാമത്
ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഗ്ലാസ്‌ഗോയില്‍ സമാപിച്ചു. 58 സ്വര്‍ണ്ണമുള്‍പ്പെടെ 174 മെഡലുകളുമായി ഇംഗ്ലണ്ടാണ് മെഡല്‍പട്ടികയില്‍ ഒന്നാമത്. ഓസ്‌ട്രേലിയ രണ്ടാമതായപ്പോള്‍, ആതിഥേയരായ സ്‌കോട്‌ലന്റ് മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 2010 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ രണ്ടാംസ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കുറി അഞ്ചാംസ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 64 മെഡലുകളാണ് ഇക്കുറി ഇന്ത്യയുടെ സമ്പാദ്യം. ഗെയിംസിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ ബാഡ്മിന്റണ്‍ താരം പി. കശ്യപ് നേടിയ സ്വര്‍ണമാണ് ഇന്ത്യക്ക് ആശ്വാസമായത്. 1982ന് ശേഷം ആദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്
ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ പോരാട്ടം വെള്ളിയില്‍ അവസാനിച്ചു. ജ്വാല ഗുട്ട അശ്വിനി പൊന്നപ്പ സഖ്യം ഫൈനലില്‍ പരാജയപ്പെട്ടു. മലേഷ്യയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യ സഖ്യം തോല്‍വി സമ്മതിച്ചത്. സ്‌കോര്‍, 1721, 2123. അത്‌ലറ്റിക്‌സില്‍ നിരാശപ്പെടുത്തുന്നതായിരുന്നു ഗെയിംസിലെ ഇന്ത്യന്‍ പ്രകടനം. വികാസ് ഗൗഡയുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടമായപ്പോള്‍, റിലേയിലടക്കം ഇന്ത്യന്‍ താരങ്ങള്‍ നിറം മങ്ങി. സാംസ്‌കാരിക പരിപാടികളോടെയാണ് ഗെയിംസിന് സമാപനമായത്
https://www.facebook.com/Malayalivartha