ഏഷ്യന്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടീമില്‍ നാലു മലയാളികള്‍
ഏഷ്യന്‍ ഗെയിംസ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ നാലു മലയാളികള്‍ ഇടം നേടി. കെഎസ്ഇബി താരങ്ങളായ പി.എസ്. ജീന, സ്റ്റെഫി നിക്സണ്, ചങ്ങനാശേരി അസംപ്ഷന്‍ കോളജ് താരം കെ.എസ്. പൂജാമോള്‍, റയില്‍വേ താരം ആര് .കെ. സ്മൃതി എന്നിവരാണ് മലയാളി താരങ്ങള്‍. ആകെ 12 അംഗങ്ങളാണ് ടീമില്‍ ഉള്ളത്. കൊറിയയിലെ ഇഞ്ചിയോണില്‍ സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് ഏഷ്യന്‍ ഗെയിംസ്.
നേരത്തേ പ്രഖ്യാപിച്ച 15 അംഗ ടീമില്‍ കേരള പൊലീസില്‍നിന്നുള്ള പി.എസ്. നീനുവും കെഎസ്ഇബി താരം പി.എസ്. അഞ്ജനയും ഉണ്ടായിരുന്നു. എന്നാല്‍ പട്ടിക ചുരുക്കിയപ്പോള്‍ ഇരുവരും പുറത്തായി. സ്പെയിനില്‍നിന്നുള്ള ഫ്രാന്‍സിസ്കോ ജാവിയര്‍ ഗാര്‍ഷ്യയാണ് കോച്ച്.
ഡല്‍ഹിയുടെ ദിവ്യ സിങ് സഹ പരിശീലക. അകന്‍ഷാ സിങ്, പ്രശാന്തി സിങ്, റസ്പ്രീത് സിങ്, കവിത അകുല, കവിത കുമാരി, ഷിറിന് ലിമായെ, രാജപ്രിയദര്ശിനി, കൃതിക ലക്ഷ്മണന് എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. നോയ്ഡയിലെ ജെയ്പീഗ്രീന്സില് പരിശീലനത്തിലാണ് ടീം ഇപ്പോള്‍ .
https://www.facebook.com/Malayalivartha