ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു സെമിയില്‍
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹൈദരാബാദുകാരി പുസരള വെങ്കട സിന്ധു ചരിത്രം സൃഷ്‌ടിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സിന്ധു സെമിയിലെത്തിയിരിക്കുകയാണ്. പി.വി.സിന്ധുവെന്ന പത്തൊമ്പതുകാരി ഇതോടെ വെങ്കല മെഡല്‍ ഉറപ്പിച്ചു. രണ്ടു തവണ ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ഈ ലോക പതിനൊന്നാം റാങ്കുകാരി.
ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ ഷിസിയന്‍ വാങിനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്. വെള്ളിയാഴ്‌ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒരു മണിക്കൂര്‍ 25 മിനിട്ട് നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം കണ്ടത്. ഈ മാസം ആദ്യം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു വെങ്കലം നേടിയിരുന്നു.
https://www.facebook.com/Malayalivartha