സാനിയ സഖ്യം മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍
ഇന്ത്യയുടെ സാനിയ മിര്‍സ- ബ്രസീലിന്റെ ബ്രൂണോ സോയേഴ്‌സ് സഖ്യം യു.എസ്. ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്‌ലാം ഫൈനലില്‍ കടന്നു. ചൈനീസ് തായ്‌പേയുടെ യുംഗ് യാന്‍ ചാന്‍- ജര്‍മനിയുടെ റോസ് ഹച്ചിന്‍സ് സഖ്യത്തെയാണ് സാനിയ സഖ്യം സെമി ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 4-6, 10-7. സെമി മത്സരം ഒരു മണിക്കൂര്‍ 33 മിനിട്ട് നീണ്ടു. യു.എസ്.എയുടെ അബിഗാല്‍ സ്‌പിയേഴ്‌സ്- മെക്‌സിക്കോയുടെ സാന്തിയാഗോ ഗൊണ്‍സാലസ് സഖ്യത്തെയാണു സാനിയ സഖ്യം ഫൈനലില്‍ നേരിടുക.ഗ്രാന്‍സ്‌ലാം കരിയറില്‍ അഞ്ചാം തവണയാണു സാനിയ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ കളിക്കുന്നത്.
മഹേഷ് ഭൂപതിക്കൊപ്പം 2009 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണും 2012 ലെ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും സാനിയ നേടി. റൊമാനിയയുടെ ഹോറിക തെകാവുമായി കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റണ്ണര്‍ അപ്പുമായി. വനിതാ ഡബിള്‍സില്‍ സാനിയ- സിംബാബ്‌വേയുടെ കാരാ ബ്ലാക്ക് സഖ്യം സെമിയില്‍ കടന്നു. കസാഖിസ്‌ഥാന്റെ സറീന ഡിയാസ്- ചൈനയുടെ സു യി ഫാന്‍ സഖ്യം പരുക്കിനെ തുടര്‍ന്നു ക്വാര്‍ട്ടറില്‍ മത്സരിക്കാത്തതിനാല്‍ സാനിയ സഖ്യം ഫൈനലില്‍ കളിക്കാതെ സെമിയില്‍ കടക്കുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിംഗിസ്- ഇറ്റലിയുടെ ഫ്‌ളാവിയ പെന്നറ്റ ജോഡിയെയാണു സെമിയില്‍ അവര്‍ നേരിടുക.
https://www.facebook.com/Malayalivartha