ഏഷ്യന്‍ ഗെയിംസില്‍ നിന്ന് സാനിയ മിര്‍സയും ലിയാന്‍ഡര്‍ പേസും പിന്മാറി
ഏഷ്യന്‍ ഗെയിംസില്‍ നിന്ന് സാനിയ മിര്‍സയും ലിയാന്‍ഡര്‍ പേസും പിന്മാറിയതായി ഓള്‍ ഇന്ത്യാ ടെന്നീസ് അസോസിയേഷന്‍ അറിയിച്ചു. പിന്മാറാന്‍ കാരണം പ്രൊഫഷണല്‍ ടെന്നീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നാണ് വിശദീകരണം.
ലോക മാസ്റ്റേഴ്‌സില്‍ യോഗ്യത നേടാന്‍ മികച്ച റാങ്ക് നേടണമെന്നും റാങ്കിങ് മെച്ചപ്പെടുത്താന്‍ എടിപി,ഡബ്‌ള്യൂടിഎ മത്സരങ്ങളില്‍ പങ്കെടുക്കാനാണ് താരങ്ങളുടെ പിന്‍മാറ്റം. നേരത്തെ സോംദേവ് വര്‍മ്മനും ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറിയിരുന്നു. മുന്‍ നിര താരങ്ങളുടെ പിന്‍മാറ്റത്തോടെ രണ്ടാം നിര താരങ്ങളാകും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്കു വേണ്ടി കളിക്കുക.
https://www.facebook.com/Malayalivartha