ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ഗോള്‍മഴ
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ ഗോള്‍ വര്‍ഷത്തോടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ എട്ടുഗോളിനാണ് തോല്‌പിച്ചത്.
കളിയിലെ നാലു ഘട്ടങ്ങളിലായി വിഭജിച്ച പുതിയ പരിഷ്‌ക്കാരത്തിനുശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ മത്സരമായിരുന്നു ഇത്. ഒന്നാം ഘട്ടത്തില്‍ മൂന്നും രണ്ടാം ഘട്ടത്തില്‍ രണ്ടും മൂന്നാം ഘട്ടത്തില്‍ ഒരു ഗോളും നാലാം ഘട്ടത്തില്‍ രണ്ടു ഗോളുമാണ് ഇന്ത്യ നേടിയത്.
ഇന്ത്യയ്‌ക്കുവേണ്ടി രുപീന്ദര്‍പാല്‍ മൂന്നും രമണ്‍ദീപ് രണ്ടും തിമ്മയ്യ,ചിങ്‌ഗ്ലെന്‍സാന സിങ്, വി.ആര്‍.രഘുനാഥ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
https://www.facebook.com/Malayalivartha