ഏഷ്യന്‍ ഗെയിംസ് : പുരുഷന്മാരുടെ തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാന്‍ വെങ്കല മെഡല്‍
പുരുഷന്മാരുടെ തുഴച്ചില്‍ ലൈറ്റ്വെയ്റ്റ് സിംഗ്ള്‍സ് സ്കള്‍സ് ഫൈനലില്‍ ദുഷ്യന്ത് ചൗഹാന്‍ വെങ്കല മെഡല്‍ നേടി ഗെയിംസിന്റെ അഞ്ചാംദിനം ഇന്ത്യയുടെ അഭിമാനം കാത്തു. അവസാന കുതിപ്പില്‍ പിഴച്ചില്ലായിരുന്നെങ്കില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടേണ്ടിയിരുന്ന പ്രകടനമാണ് ഇഞ്ചിയോണിലെ റോവിങ് സെന്‍ററായ ചുങ്ജു ടാങ്ഗേം തടാകത്തില്‍ ദുഷ്യന്ത് നടത്തിയത്.
2000 മീറ്റര്‍ മത്സരം ഏഴു മിനിറ്റ് 26.57 സെക്കഡില്‍ ഇന്ത്യന്‍ താരം പൂര്‍ത്തിയാക്കി. ഹോങ്കോങ്ങിന്റെ ഹൊയ് ക്വാന്‍ ലോക് സ്വര്‍ണം നേടിയപ്പോള്‍ ദക്ഷിണ കൊറിയയുടെ ഹക്ബിയോം ലീ വെള്ളി സ്വന്തമാക്കി. സ്വന്തം ഭാരം 78 കിലോഗ്രാമില്‍നിന്ന് 72 ആക്കി കുറച്ചാണ് ദുഷ്യന്ത് ലൈറ്റ്വെയ്റ്റ് ഇനത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്. ഫൈനലില്‍ ആദ്യ 500 മീറ്ററുകള്‍ക്കു ശേഷം ക്വാന്‍ ലോകിന് പിന്നില്‍ 1.57 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ താരം.
തുടര്‍ന്ന്, 1000 മീറ്ററിലത്തെിയപ്പോഴേക്കും മുന്നേറിയ ദുഷ്യന്ത് 1.21 സെക്കന്‍ഡിന്റെ ലീഡ് പിടിച്ചു. എന്നാല്‍, അടുത്ത 500 മീറ്ററില്‍ ഇന്ത്യന്‍ താരത്തിന്റെ ലീഡിന് പിന്നാലെ തുഴയെറിഞ്ഞ ഹോങ്കോങ് താരം വ്യത്യാസം 0.64 സെക്കന്‍ഡായി കുറച്ചു.
അപ്പോഴും മൂന്നാം സ്ഥാനത്തായിരുന്ന ലീയില്‍നിന്ന് 2.21 സെക്കന്‍ഡിന് മുന്നിലായിരുന്നു ദുഷ്യന്ത്.
എന്നാല്‍, തുടര്‍ന്ന് മത്സരനിയന്ത്രണം നഷ്ടമായ ഇന്ത്യന്‍ താരത്തിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മറ്റു രണ്ടു പേരും ആദ്യ മെഡലുകളിലേക്ക് ഫിനിഷ് ചെയ്തു.
സ്വര്‍ണം നേടാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും തന്റെ ലെയ്നിനെ പ്രധാനമായും ബാധിച്ച കനത്ത കാറ്റ് തടസ്സമാകുകയായിരുന്നെന്ന് മത്സരശേഷം ദുഷ്യന്ത് വ്യക്തമാക്കി. വെങ്കല മെഡല്‍ നേട്ടത്തില്‍ സന്തുഷ്ടനാണെന്നും താരം പറഞ്ഞു.
ഇഞ്ചിയോണ്‍ ഗെയിംസില്‍ ഇന്ത്യക്ക് തുഴച്ചിലില്‍ ലഭിക്കുന്ന ആദ്യ മെഡലാണിത്. 2010ല്‍ ഗ്വാങ്ചോയില്‍ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ സമാനതകളില്ലാത്ത പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചിരുന്നു.
https://www.facebook.com/Malayalivartha