ഏഷ്യന്‍ ഗെയിംസില്‍ ഒ.പി. ജെയ്ഷയ്ക്കു വെങ്കലം
ഏഷ്യന്‍ ഗെയിംസില്‍1,500 മീറ്ററില്‍ മലയാളി താരം ഒ.പി. ജെയ്ഷയ്ക്കു വെങ്കലം. ഏഷ്യന്‍ ഗെയിംസില്‍ ജെയ്ഷയുടെ രണ്ടാം വെങ്കലമാണിത്. 2006 ദോഹ ഗെയിംസില്‍ 5,000 മീറ്ററില്‍ ജെയ്ഷ വെങ്കലം നേടിയിരുന്നു.
കൂടാതെ, ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റങ് വെള്ളി നേടി. ഇറാന്റെ ഇസ്മയീല്‍ മസൂദ് ആണ് ബജ്റങ്ങിനെ ഫൈനലില്‍ പരാജയപ്പെടുത്തിയത്. 74 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പഞ്ചം നരസിങ് യാദവും വെങ്കലം നേടി.
ബാസ്കറ്റ് ബോളില്‍ ഇന്ത്യന്‍ വനിതകള്‍ അഞ്ചാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ കസഖ്സ്ഥാനെ തോല്‍പ്പിച്ചു. ടെന്നിസില്‍ ഇന്ത്യയുടെ സനം സിങ്ങും സാകേത് മൈനെനിയും വെള്ളി മെഡല്‍ നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha