ഹോക്കി: ഇന്ത്യ ഫൈനലില്‍
ഇന്ത്യ പന്ത്രണ്ട് വര്‍ഷത്തിനുശേഷം വീണ്ടും ഏഷ്യന്‍ ഗെയിംസ് ഹോക്കിയുടെ ഫൈനലില്‍ . പുരുഷ വിഭാഗത്തില്‍ ആതിഥേയരായ ദക്ഷിണ കൊറിയയെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. മലേഷ്യയോ പാകിസ്‌താനോ ആയിരിക്കും ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ വനിതാ ടീം നേരത്തെ ദക്ഷിണ കൊറിയയോട് സെമിയില്‍ തോറ്റിരുന്നു.
സിയോണ്‍ഹാക്ക് ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ സെമിപോരാട്ടത്തിലാണ് ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയയെ തോല്‍പിച്ചത്. നാല്‍പത്തിനാലാം മിനിറ്റില്‍ ആകാശ്‌ദീപ് സിങ്ങാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ഏഴു തവണയാണ് ഇന്ത്യ കൊറിയന്‍ പോസ്റ്റിലേയ്‌ക്ക് ഷോട്ട് ഉതിര്‍ത്തത്.
ഇന്ത്യ അവസാനമായി 1998 ലാണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയത്. ഇതുവരെയായി 2 സ്വര്‍ണവും 9 വെള്ളിയും 2 വെങ്കലവുമാണ് ഇന്ത്യന്‍ ഹോക്കി ടീം ഏഷ്യന്‍ ഗെയിംസില്‍ നിന്നു നേടിയത്.
https://www.facebook.com/Malayalivartha