പൂക്കള്‍ മാത്രം മതി...മെഡല്‍ കഴുത്തിലണിയാതെ സരിതയുടെ പ്രതിഷേധം
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കഴുത്തിലണിയാതെ ഇന്ത്യന്‍ ബോക്‌സര്‍ സരിതാ ദേവിയുടെ പ്രതിഷേധം. മെഡല്‍ ദാന ചടങ്ങില്‍ പൂക്കള്‍ മാത്രം സ്വീകരിച്ചാണ് സരിത കൈവിട്ടുപോയ സ്വര്‍ണത്തിനു പ്രതികാരം ചെയ്തത്.
തന്നെ വിഡ്ഢിയാക്കിയ സംഘാടകരെ തോല്‍പ്പിക്കാന്‍ വീണ്ടും സരിത ഒരു കാര്യം കൂടി ചെയ്തു. തനിക്കു ലഭിച്ച വെങ്കല മെഡല്‍ തന്നെ തോല്‍പ്പിച്ച കൊറിയന്‍ താരത്തിന്റെ കഴുത്തില്‍ അണിയിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
മെഡല്‍ദാന ചടങ്ങില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സരിത പങ്കെടുത്തത്. മെഡല്‍ കഴുത്തിലണിയാന്‍ വിസമ്മതിച്ച താരം പൂക്കള്‍ മാത്രം സ്വീകരിച്ചു. മറ്റു ജേതാക്കള്‍ക്ക് മെഡല്‍ സമ്മാനിച്ചു കഴിഞ്ഞയുടന്‍ തന്റെ സ്ഥാനത്തുനിന്ന് ഇറങ്ങിയ സരിത കൊറിയന്‍ താരത്തിനടടുത്ത് എത്തി അവരുടെ കഴുത്തില്‍ വെങ്കലമെഡല്‍ കൂടി അണിയിച്ച് സ്വന്തം സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.
ഇന്നലെ 60 കിലോ വിഭാഗത്തില്‍ തനിക്കൊപ്പം മത്സരിച്ച കൊറിയന്‍ താരത്തോട് വിധികര്‍ത്താക്കള്‍ പക്ഷപാതം കാണിച്ചെന്ന് ആരോപിച്ച് സരിതാ ദേവി അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍, സംഘാടകര്‍ അപ്പീല്‍ തള്ളി. ഇതേതുടര്‍ന്നാണ് സരിത ഇത്തരത്തില്‍ പ്രതിഷേധിച്ചത്.
ദക്ഷിണ കൊറിയയുടെ പാര്‍ട്ട് ജിനയായിരുന്നു സെമിഫൈനലില്‍ സരിതാ ദേവിയുടെ എതിരാളി. ആദ്യ റൗണ്ടില്‍ ദക്ഷിണ കൊറിയന്‍ താരമാണ് മികച്ച് നിന്നത്. ഇതിനെ മറികടക്കുന്ന പ്രകടനമാണ് രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും സരിത കാഴ്ച വെച്ചത്. എന്നാല്‍, മത്സരം അവസാനിച്ചപ്പോള്‍ വിജയം ഉറപ്പിച്ച സരിത പരാജയപ്പെട്ടു എന്നായിരുന്നു വിധി. കാണികള്‍ ഉള്‍പ്പെടെ വിജയം ഉറപ്പിച്ച ശേഷം പരാജയം ഏറ്റുവാങ്ങിയത് താങ്ങാനാകാതെ സരിത ബോക്‌സിങ് റിംഗില്‍ പൊട്ടിക്കരഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha