ഏഷ്യന്‍ ഗെയിംസ്: വനിതാ കബഡിയില്‍ സ്വര്‍ണം ഇന്ത്യയ്ക്ക്
ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണം തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. ഫൈനലില്‍ ഇറാനെയാണ് ഇന്ത്യ തോല്‍പിച്ചത് (31-21). പ്രതിരോധത്തിലൂന്നി കളിച്ചു തുടങ്ങിയ ഇന്ത്യ രണ്ടാം പകുതിയിലാണ് ഇറാനെതിരെ അക്ഷരാര്‍ഥത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ഒന്നാം പകുതിയില്‍ നാല് പോയിന്റിന്റെ ലീഡായിരന്നുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ഈ പാതിയില്‍ പ്രതിരോധത്തില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ പോയിന്റുകള്‍ നേടിയത്. പതിമൂന്ന് ഇറാന്‍കാരെ പുറത്താക്കിയ ഇന്ത്യ രണ്ട് ലോണ പോയിന്റും സ്വന്തമാക്കി. രണ്ടാം പകുതിയില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്തിയ ഇന്ത്യ ആറ് പോയിന്റിന്റെ ലീഡ് സ്വന്തമാക്കി. പതിനാല് ഇറാന്‍കാരെ കളത്തിന് പുറത്താക്കുകയും നാല് ലോണ പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.
കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ തായ്‌ലന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ തോല്‍പിച്ചത്. കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാക്കളാണ് ഇറാന്‍.
https://www.facebook.com/Malayalivartha