എനിക്കെന്റെ മെഡല്‍ തിരികെ വേണം : സരിതാ ദേവി ഖേദം പ്രകടിപ്പിച്ചു
ഏഷ്യന്‍ ഗെയിംസില്‍ തനിക്കു ലഭിച്ച വെങ്കല മെഡല്‍ നിരസിച്ച ഇന്ത്യന്‍ ബോക്‌സിംഗ് താരം സരിതാ ദേവി ഖേദം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന് അയച്ച കത്തിലാണ് സരിതാ ദേവി ഖേദപ്രകടനം നടത്തിയത്.
മെഡല്‍ നിരസിച്ച നടപടിയില്‍ ഖേദമുണ്ടെന്നും ക്ഷമ ചോദിക്കുന്നതായും അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ചിങ് കൗ വൂവിന് അയച്ച കത്തില്‍ സരിതാ ദേവി വിശദീകരിച്ചു. വൈകാരികമായിരുന്നു തന്റെ പ്രതിഷേധം. ഭാവിയില്‍ ഇത്തരം പ്രതികരണങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും സരിതാ ദേവി വ്യക്തമാക്കി.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ മേധാവി മുഖേനയാണ് സരിതാ ദേവി ക്ഷമാപണം പ്രകടിപ്പിച്ച് കത്തയച്ചത്. വൈകാരിക പ്രതികരണമാണ് സരിതാ ദേവിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇന്ത്യന്‍ ടീം മേധാവിയും വീശദീകരിച്ചു.
വനിതാ ബോക്‌സിംഗില്‍ 57 കിലോ വിഭാഗം സെമിയില്‍ ദക്ഷിണ കൊറിയന്‍ താരത്തിന് അനുകൂലമായി ഏകപക്ഷീയമായി വിധിനിര്‍ണ്ണയം നടത്തിയെന്നാരോപിച്ചാണ് സരിതാ ദേവി മെഡല്‍ നിരസിച്ച് പ്രതിഷേധിച്ചത്. തനിക്കു ലഭിച്ച മെഡല്‍ കൊറിയന്‍ താരത്തിന്റെ കഴുത്തില്‍ അണിയിച്ചാണ് സരിത സംഘാടകര്‍ക്കെതിരെ തിരിഞ്ഞത്.
ഈ സംഭവത്തില്‍ അവര്‍ക്കെതിരെ നടപടി എടുക്കാന്‍ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ ആലോചിക്കുന്നതിനിടെയാണ് അവര്‍ ഖേദം പ്രകടിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha