സെറീന വില്യംസ് ചൈന ഓപ്പണില്‍ നിന്നും പിന്മാറി
ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസ് ചൈന ഓപ്പണില്‍ നിന്നും പിന്മാറി. കാല്‍മുട്ടിന് പിക്കേറ്റതിനാലാണ് സെറീന ചൈന ഓപ്പണില്‍ നിന്നും പിന്മാറിയത്. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ സാമന്ത സ്‌ട്രോസറിനെതിരേ മത്സരിക്കാനിരിക്കേയാണ് സെറീനയ്‌ക്ക് പരിക്കേറ്റത്. തുടര്‍ച്ചയായ രണ്ടാം ടൂര്‍ണമെന്റാണ് സെറീനയ്‌ക്ക് പരിക്കിനെ തുടര്‍ന്ന് നഷ്‌ടമാകുന്നത്. സെറീന പിന്മാറിയതോടെ സാമന്ത നേരിട്ട് സെമിഫൈനലിന് യോഗ്യത നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha