ഏഷ്യന്‍ ഗെയിംസിന് ഇന്ന് സമാപനം
ഏഷ്യയുടെ കായിക ഉത്സവമായ ഏഷ്യന്‍ ഗെയിംസിന് ഇന്ന് സമാപനം കുറിക്കുന്നു. ഗെയിംസില്‍ ചൈനയാണ് മുന്നിട്ടു നില്‍ക്കുന്നത്. കൂടെയെത്താന്‍ ജപ്പാനും ദക്ഷിണകൊറിയയും ശ്രമിച്ചെങ്കിലും നടന്നില്ല. എക്കാലത്തെയും മികച്ച പ്രകടനത്തിന് ശ്രമിച്ച ഇന്ത്യയും നിശാപ്പെടുത്തി. കൂടുതല്‍ മസ്‌തരങ്ങളില്‍ പങ്കെടുത്തു എന്നുള്ളതല്ല പങ്കെടുത്തതില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുക എന്നുള്ളതായിരിക്കണം ലക്ഷ്യം . ചൈന അവലംബിച്ച രീതിയും അതു തന്നെയായിരുന്നു.
സ്വന്തം നാട്ടില്‍ നടന്ന ഗെയിംസിന്റെ അത്രയും എത്തിയില്ലെങ്കിലും ചൈന മോശമാക്കിയില്ല . ഏഷ്യയുടെ കായിക ശക്തിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇത്തവണയും ദക്ഷിണകൊറിയയ്‌ക്കായില്ല. ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനതത് ദക്ഷിണകൊറിയയും മൂന്നാം സ്ഥാനത്ത് ജപ്പാനും മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ അവര്‍ തമ്മിലൊരു മത്സരത്തിനു പോലും ഇടവന്നില്ല.
കഴിഞ്ഞ ഗെയിംസില്‍ ഏക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഇപ്രാവശ്യം നിരാശപ്പെടുത്തി. എന്നാല്‍ കുറെകാലമായി ചില ഇനങ്ങളില്‍ അകന്നു നിന്ന മെഡലുകള്‍ ഇപ്രാവശ്യം ഇന്ത്യ നേടി. ഇന്ത്യ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെങ്കില്‍ ആദ്യ പത്ത് സ്ഥാനത്ത് നിന്ന് ഇന്ത്യയെ പിന്തള്ളി ഖത്തറും ഉസ്‌ബെക്കിസ്ഥാനും കയറി വരാറുള്ള സാധ്യത തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha