വരാനിരിക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് വിജേന്ദര്‍ സിംഗിനെ പുറത്താക്കി
മയക്കുമരുന്നു വിവാദത്തില്‍ പെട്ട ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗിനെ അടുത്ത ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് ഒഴിവാക്കി. സൈപ്രസിലും ക്യൂബയിലും നടക്കുന്ന ബോക്‌സിംഗ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് വിജേന്ദറിനെ ഒഴിവാക്കിയിരിക്കുന്നത്. ബോക്‌സിംഗ് ഫെഡറേഷന്റേതാണ് തീരുമാനം.
പാട്യാലയില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതിന്റെ പേരിലാണ് നടപടി. ഇന്നലെയും ഇന്നും വിജേന്ദര്‍ പരിശീലനം മുടക്കിയിരുന്നു. വിജേന്ദര്‍ ടീമില്‍ നിന്നും പുറത്തായെന്ന് അര്‍ഥമില്ലെന്നും സൈപ്രസിലെയും ക്യൂബയിലെയും ടൂര്‍ണമെന്റുകളില്‍ നിന്ന് ഒഴിവാക്കുക മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും ഇന്ത്യന്‍ അമേച്വര്‍ ബോക്‌സിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് അഭിഷേക് മതോരിയ വ്യക്തമാക്കി.
പരിശീലനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ വിജേന്ദറിനെ സെലക്ഷന് പരിഗണിക്കില്ലെന്ന് ബാക്‌സിംഗ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് നിവാരണ്‍ മുഖര്‍ജിയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha