സായിപ്പ് പഴങ്കഥയായി; ഗിന്നസ് ആ ഓട്ടോക്കാരന് തന്നെ... ഒരു മണിക്കൂറില്‍ 2926 പുഷ് അപ്പ്
കോട്ടയംകാരന്‍ ഓട്ടോെ ഡ്രൈവര്‍ക്ക് തന്നെ പുഷ് അപ്പില്‍ ഗിന്നസ് റെക്കോര്‍ഡ്. ഒരു മണിക്കൂറില്‍ 2926 പുഷ് അപ്പ് എടുത്താണ് വില്ലൂന്നി പാണംപറമ്പില്‍ ജോണി പി. ജെയിംസ്(32)ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനായത്. ഇംഗ്ലണ്ടുകാരന്റെ റെക്കോര്‍ഡ് മറികടന്ന പ്രകടനം കാഴ്ചവച്ചാണ് ജെയിംസ് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനായത്.
മാന്നാനം കവലയിലെ ഓട്ടോ ഡ്രൈവറായ ജോണി കൂട്ടുകാരുമൊത്തു മൂന്നുവര്‍ഷംമുമ്പ് മാന്നാനത്ത് ജിംനേഷ്യം ആരംഭിച്ചു. അന്നു തുടങ്ങിയ കഠിന പ്രയത്‌നത്തിനാണ് ഇന്നലെ ഫലമുണ്ടായത്. ആര്‍പ്പുക്കര പാണംപറമ്പില്‍ ടി.ബി. ജെയിംസിന്റെയും മറിയാമ്മയുടെയും മകനാണു ജോണി. ഭാര്യ ജെസി. മകന്‍ ജീവന്‍.
ഇന്നലെ വൈകിട്ട് മാന്നാനം കെ.ഇ. സ്‌കൂളില്‍ നടന്ന പ്രകടനത്തില്‍ കാണികളെ ആകാംക്ഷഭരിതരാക്കുന്ന പ്രകടനമാണു ജോണി നടത്തിയത്. കൃത്യമായ ഇടവേളകളില്‍ ഒരോ സെറ്റിലും മുപ്പതും നാല്‍പതും പുഷ് അപ്പ് എടുത്താണ് റെക്കോര്‍ഡ് കൈപിടിയിലൊതുക്കിയത്. കാല്‍വിരലുകള്‍ മാത്രം നിലത്തുന്നി കൈകള്‍ 90 ഡിഗ്രില്‍ നിര്‍ത്തിയാണു പുഷ്അപ്പ് എടുക്കേണ്ടിയിരുന്നത്. 57.28 മിനിറ്റില്‍ 2800 പുഷ്അപ്പ് എടുത്തശേഷം 3000 എന്ന ലക്ഷ്യത്തിലേക്കു അടുക്കുമ്പോള്‍ വാംഅപ്പ് വേണ്ടിവന്നതോടെ ഓഡിറ്റോറിയം നിശബ്ദമായി. നിറഞ്ഞ സദസ് ആവേശം പകര്‍ന്നതോടെ തളര്‍ച്ച വകവയ്ക്കാതെ ജോണി ഒരു മണിക്കൂറില്‍ 2926 പുഷ്അപ്പ് പൂര്‍ത്തിയാക്കുകയായിരുന്നു.
ഗിന്നസ് അധികൃതരുടെ അഭാവത്തില്‍ അവര്‍ അംഗീകരിച്ച ജഡ്ജിംഗ് പാനലിനു മുന്നിലാണു പ്രകടനം നടത്തിയത്. കോട്ടയം പബ്ലിക് പ്രോസിക്യൂട്ടര്‍ റോയ്‌സ് ചിറയില്‍, കോട്ടയം ഡിവൈ.എസ്.പി. വി. അജിത് എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണുണ്ടായിരുന്നത്. നിലവില്‍ ഇംഗ്ലണ്ടുകാരന്‍ കാള്‍ട്ടര്‍ വില്യംസിന്റെ പേരിലാണു റെക്കോഡ്. ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ പ്രകടനത്തില്‍ മണിക്കൂറില്‍ 1874 പുഷ് അപ് എടുത്തതാണ് വില്യംസിനെ റെക്കോഡിന് അര്‍ഹനാക്കിയത്. ഇതാണു പഴങ്കഥയാകുന്നത്. ഇന്നലത്തെ പ്രകടനം ഗിന്നസ് അധികൃതര്‍ അംഗീകരിക്കുന്നതോടെ ജോണി ഗിന്നസ് ജോണിയാകും.
ഒരോ ക്യാമറകളിലും പകര്‍ത്തിയ പ്രകടനം പ്രത്യേകം സി.ഡിയായും രണ്ട് കൗണ്ടിംഗ് മെഷിനും ജഡ്ജിംഗ് പാനല്‍ അംഗീകരിച്ച പേപ്പറുകളും ബുധനാഴ്ച ഗിന്നസ് അധികൃതര്‍ക്ക് അയച്ചുകൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണു സംഘാടകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha