പരമ്പരയ്ക്കായി വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ ഭാര്യമാരെ ഒപ്പം കൊണ്ടു പോകാന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ അനുവദിക്കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി
വിദേശ രാജ്യങ്ങളില്‍ പരമ്പരക്ക് പോകുമ്പോള്‍ ഭാര്യമാരെ ഒപ്പം കൊണ്ടു പോകാന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ അനുവദിക്കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ബി.സി.സി.ഐക്ക് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോഹ്ലിയുടെ ആവശ്യം ടീം മാനേജ്മന്റെ് ബി.സി.സി.ഐ ഭരണസമിതിയെ അറിയിച്ചുവെന്നാണ് വിവരം. ആഴ്ചകള്‍ക്ക് മുമ്പാണ് ബി.സി.സി.ഐയെ കോഹ്ലി ഇക്കാര്യം അറിയിച്ചത്. വിദേശരാജ്യങ്ങളില്‍ പരമ്പരക്ക് പോകുമ്പോള്‍ കോഹ്ലിയെ ഭാര്യ അനുഷ്ക ശര്‍മ്മ അനുഗമിക്കാറുണ്ട്.
ഇതേ പോലെ മറ്റ് അംഗങ്ങള്‍ക്കും അവരുടെ ഭാര്യമാരെ കൊണ്ടു പോകാന്‍ അനുവദിക്കണമെന്നാണ് കോഹ്ലിയുടെ ആവശ്യം. അതേ സമയം, ബി.സി.സി.ഐയുടെ പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കുന്നത് വരെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha