അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇന്ത്യന്‍ പേസര്‍ ഷര്‍ദുല്‍ ഠാക്കൂറിന് പരിക്ക്
അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇന്ത്യന്‍ പേസര്‍ ഷര്‍ദുല്‍ ഠാക്കൂറിന് പരിക്ക് . വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഷര്‍ദുലിന് 1.4 ഓവര്‍ എറിഞ്ഞപ്പോഴേയ്ക്കും പരിക്കേറ്റ് മൈതാനം വിടേണ്ടി വന്നു. അടിവയറ്റിലെ വേദനമൂലമാണ് താരം കളംവിട്ടത് തന്റെ രണ്ടാം ഓവറിലെ നാലാം പന്ത് എറിഞ്ഞ ശേഷം വേദന കാരണം അദ്ദേഹത്തിന് ബൗള്‍ ചെയ്യാന്‍ സാധിച്ചില്ല.
തുടര്‍ന്ന് ടീം ഫിസിയോ ഗ്രൗണ്ടില്‍ എത്തി പരിശോധിച്ച ശേഷം താരം മൈതാനം വിടുകയായിരുന്നു. സ്കാനിംഗിന് ശേഷമേ ഈ മത്സരത്തില്‍ ഷര്‍ദുലിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഷര്‍ദുലിന് അവസരം നല്‍കിയത്. 26 വയസുകാരനായ ഈ മുംബൈക്കാരന് വലംകൈയന്‍ പേസര്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കുന്ന 264ാമത്തെ കളിക്കാരനാണ്
"
https://www.facebook.com/Malayalivartha