സച്ചിന്‍ ആദ്യം കളിച്ചത് പാകിസ്ഥാനു വേണ്ടി
ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരമാണ്, ലോകം ആരാധനയോടെ നോക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വിരമിച്ചെങ്കിലും ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് എന്നു പറഞ്ഞാല്‍ സച്ചിന്‍ തന്നെയാണ്. 1989ല്‍ ആദ്യമായി ഇന്ത്യക്കു വേണ്ടി അരങ്ങേറിയ നമ്മുടെ സച്ചിന്‍ പക്ഷെ ആദ്യം ക്രിക്കറ്റ് കളിച്ചിട്ടുള്ളത് പാകിസ്ഥാന് വേണ്ടിയാണ്. അതും ഇന്ത്യന്‍ മണ്ണില്‍ വച്ചു തന്നെ.
1987ല്‍ പാക് ടീമിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നടന്ന ഒരു ഫെസ്റ്റിവല്‍ മത്സരത്തില്‍ പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങിയത് ഇന്ത്യക്കാരന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസമായിരുന്നു. ഇക്കാര്യം പാക് നായകനായിരുന്ന ഇമ്രാന്‍ഖാനു പോലും അറിയില്ലായിരിക്കും. പ്ലേയിംഗ് ഇറ്റ് മൈ വേ എന്ന തന്റെ ആത്മകഥയില്‍ സച്ചിന്‍ ഇക്കാര്യം രസകരമായി പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ ഗോള്‍ഡന്‍ ജൂബിലി മത്സരത്തിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം.
ജാവേദ് മിയാന്‍ദാദും സ്പിന്നര്‍ അബ്ദുള്‍ഖാദിറും ലഞ്ചിനു പോയപ്പോഴാണ് സച്ചിനെ പകരം ഫീല്‍ഡ് ചെയ്യാന്‍ ഇമ്രാന്‍ഖാന്‍ അനുവദിച്ചത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അന്ന് കപില്‍ ദേവ്, സച്ചിന്‍ നില്‍ക്കുന്ന ഇടത്തേക്ക് ഒരു പന്ത് ഉയര്‍ത്തിയടിക്കുകയും ചെയ്തു. അത് പിടിക്കാന്‍ താരം ഓടിയെങ്കിലും പന്ത് സച്ചിനെ കടന്നുപോയി. ലോംഗ് ഓണിലായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നതെങ്കില്‍ തനിക്ക് ആ ക്യാച്ച് എടുക്കാന്‍ കഴിയുമായിരുന്നെന്നാണ് ഇക്കാര്യത്തില്‍ സച്ചിന്‍ മറ്റൊരാളോട് അഭിപ്രായപ്പെട്ടത്. താനായിരുന്നു ആ ഫീല്‍ഡറെന്ന് ഇമ്രാന്‍ പോലും ഓര്‍മ്മിക്കുന്നില്ലെന്ന് സച്ചിന്‍ പറയുന്നു.
പിന്നീടായിരുന്നു പെഷവാറില്‍ നടന്ന 20 ഓവര്‍ മത്സരത്തില്‍ തെന്‍ഡുല്‍ക്കര്‍ അക്കാലത്തെ ലോകോത്തര സ്പിന്നര്‍മാരില്‍ ഒരാളായ അബ്ദുള്‍ ഖാദിറിനെ നിലം തൊടാതെ പറപ്പിച്ചത്. മൂന്നാമത്തെ പന്ത് മാത്രം ഒഴികെ ഒരോവറിലെ എല്ലാ പന്തും ഗ്യാലറിയില്‍ എത്തിച്ച സച്ചിന്‍ അബ്ദുള്‍ ഖാദിറിന്റെ ഈ ഓവറില്‍ അടിച്ചു കൂട്ടിയത് 27 റണ്‍സായിരുന്നു. നാലു സിക്‌സറുകളും ഒരു ബൗണ്ടറിയും നേടി. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നു ഇതെന്നാണ് പിന്നീട് ഇന്ത്യന്‍താരം ശ്രീകാന്ത് വിശേഷിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha