പാകിസ്ഥാനുമായി ഇന്ത്യക്ക് ഒരു കായിക മത്സരങ്ങളും വേണ്ട; ശക്തമായ നിലപാടുമായി ഇതിഹാസ താരം
കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള എല്ലാ കായികമത്സരങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്നാവശ്യവുമായി ഇതിഹാസ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി രംഗത്ത് .
നിലവിലെ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയ്ക്ക് യാതൊരു സാധ്യതയുമില്ല. ക്രിക്കറ്റിനു പുറമേ , ഫുട്ബോളും ഹോക്കിയുമടക്കം പാകിസ്ഥാനുമായുള്ള എല്ലാ കായികമത്സരങ്ങളില്‍ നിന്നും ഇന്ത്യ മാറിനിൽക്കണം. ഇന്ത്യയില്ലാതെ ഒരു ലോകകപ്പ് നടത്തുക ഐസിസിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരമൊരു നടപടിയിലേക്ക് പോകുന്നതില്‍ നിന്ന് ഐസിസിയെ വിലക്കാന്‍ ഇന്ത്യക്ക് കരുത്തുണ്ടോയെന്ന് കണ്ടറിയാമെന്നും ഗാംഗുലി പറഞ്ഞു.
ഏകദിന ലോകകപ്പില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്, ഒരു ടീമിന് മറ്റെല്ലാം ടീമിനെതിരെയും കളിക്കേണ്ടിവരും. അതിനാല്‍ ഇന്ത്യ ഒരു മത്സരം കളിക്കാതിരുന്നാല്‍ അത് പ്രതികൂലമായി ബാധിക്കില്ലെന്നും മുന്‍ നായകന്‍ വ്യക്തമാക്കി.
പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുണ്ടായ എല്ലാ പ്രതികരണങ്ങളും സ്വാഭാവികമാണെന്ന് മുൻ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഇന്ത്യയുടെ കിരീട സാധ്യതകളെ ബാധിക്കില്ലെന്ന് ഹര്‍ഭജന്‍ സിംഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha