എയ്‌റോ ഇന്ത്യ വ്യോമയാന പ്രദര്‍ശനത്തില്‍ തദ്ദേശ നിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ പറക്കാനൊരുങ്ങി ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു
എയ്‌റോ ഇന്ത്യ വ്യോമയാന പ്രദര്‍ശനത്തില്‍ തദ്ദേശ നിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ പറക്കാനൊരുങ്ങി ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. രണ്ടു സീറ്റുള്ള തേജസ് ട്രെയിനര്‍ വിമാനത്തിന്റെ സഹപൈലറ്റിന്റെ സീറ്റിലാകും സിന്ധു ഉണ്ടാവുക. 23 വയസ്സുള്ള സിന്ധു, തേജസില്‍ പറക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന ചരിത്രം കൂടിയാകും കുറിക്കുക.
തേജസ് മാര്‍ക്ക് മൂന്നിന് അന്തിമ ക്ലിയറന്‍സ് ലഭിച്ച് വ്യോമ സേനയുടെ ഭാഗമായതിന് പിന്നാലെ തേജസിലേറുന്ന ആദ്യ വനിതയും സിന്ധുവായിരിക്കും. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ബംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തില്‍ വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് ശനിയാഴ്ച വനിതദിനമായാണ് ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചക്ക് 12ന് പി.വി.സിന്ധു തേജസില്‍ പറക്കും. തേജസിന്റെ ട്രെയിനര്‍ വിമാനങ്ങളായ പ്രോട്ടോടൈപ്പ് വെഹിക്കിള്‍സ് (പി.വി)5, പി.വി6 വിഭാഗങ്ങളിലൊന്നിലാകും സിന്ധു പറക്കുക. സിന്ധുവിന്റെ ഇനീഷ്യലും പി.വി. എന്നാണെന്ന പ്രത്യേകതയുണ്ട്.
"
https://www.facebook.com/Malayalivartha