Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാമൂഴത്തിൽ കൊലമാസാകാൻ ശ്രീശാന്ത് ; വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

15 MARCH 2019 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്;  അനുമതി ലഭിച്ചതായി സൂചന

ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി ആര്‍ ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന് വിപുലമായ ഒരുക്കങ്ങള്‍ ... നാലിന് വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഒളിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തില്‍ മെഡല്‍ നേടി മനു ഭാക്കര്‍ ഇന്ത്യക്ക് അഭിമാനമായി

കോമണ്‍വെല്‍ത്ത് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ടീമില്‍ മലയാളി പെണ്‍കുട്ടികളും....

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വീട്ടില്‍ വച്ച് വെടിയേറ്റു മരിച്ചു....

വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാല്‍ ശ്രീശാന്തിനെ വാതുവയ്പ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാല്‍ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നല്‍കേണ്ടത്. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കേസും മറ്റു നടപടികളും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷന്‍ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ദില്ലി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇത് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയില്‍ എത്തിയത്. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ദില്ലി കോടതി വിധിക്കെതിരെ പൊലീസും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലും നടപടികള്‍ തുടരുകയാണ്.

ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ക്ക് എതിരാണെന്നും കേസിന്റെ വാദത്തിനിടയില്‍ ശ്രീശാന്ത് കോടതിയില്‍ വാദിച്ചിരുന്നു. വാതുവയ്പ്പ് കേസില്‍ പൊലീസ് കൊണ്ടു വന്ന ടെലിഫോണ്‍ രേഖകളും തെളിവുകളും അടിസ്ഥാന രഹിതമാണെന്ന് വിചാരണകോടതി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസഹ്‌റൂദ്ദീന് വിലക്കേര്‍പ്പെടുത്തിയെങ്കിലും അതു പോലും നിശ്ചിത കാലത്തേക്കായിരുന്നുവെന്നും വിലക്ക് മൂലം മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും തനിക്കിപ്പോള്‍ പങ്കെടുക്കാന്‍ പറ്റുന്നില്ലെന്നും ശ്രീശാന്ത് കോടതിയില്‍ പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്‌കന്‍ മരിച്ചു....  (19 minutes ago)

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍  (30 minutes ago)

മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും...  (40 minutes ago)

കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു  (51 minutes ago)

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം  (53 minutes ago)

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം.... വ്യാഴാഴ്ച മുതല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്  (1 hour ago)

കോഴിക്കോട് യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍  (1 hour ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍....  (2 hours ago)

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്... എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും, എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷ  (2 hours ago)

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (8 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (8 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (9 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (10 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (14 hours ago)

Malayali Vartha Recommends