ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിളങ്ങുന്ന മലയാളി യുവതി
ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യപ്റ്റന്‍ കോഴിക്കോട് സ്വദേശി അനു അശോകാണ്. ഈ സീസണിലും ഒമാന്‍ ടീമിനായി മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അനു അശോക്.
ബിരുദ പഠനത്തിന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ എത്തിയതോടെയാണ് അനു ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാന സീനിയര്‍ ടീമിനായി നിരവധി തവണ കളിച്ചു. അഞ്ച് വര്‍ഷത്തിനിടെ മികച്ച ഓള്‍ റൗണ്ടെറെന്ന നിലയിലയില്‍ കഴിവ് തെളിയിച്ചു. പിന്നീട് പരിശീലന രംഗത്തേക്ക് മാറി.
നാട്ടില്‍ ക്രിക്കറ്റ് പരിശീലകയുടെ വേഷത്തിലായിരുന്ന അനു അശോക് വിവാഹ ശേഷമാണ് ഭര്‍ത്താവിനൊപ്പം ഒമാനിലെത്തിയത്. അവിടെ സോഹ ക്ലബില്‍ കളിക്കാന്‍ അവസരം ലഭിച്ചു. ഒമാന്‍ ലീഗില്‍ സോഹ ക്ലബ് കിരീടം നേടിയതോടെ അനുവിന് ദേശീയ ടീമിലേക്ക് വഴി തുറന്നു. പിന്നാലെ ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനവും. ഖത്തര്‍, മലേഷ്യ എന്നീ ടീമുകളെ തോല്‍പ്പിച്ചതോടെ ഒമാനിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായിരിക്കുകയാണ് കോഴിക്കോട് മാത്തറ സ്വദേശിയായ അനു.
ബിസിസിഐയുടെ ബി ലെവല്‍ പരിശീലന ലൈസസന്‍സ് സ്വന്തമാക്കിയിട്ടുള്ള അനു, നിലവില്‍ അണ്ടര്‍ പതിനാറ് ടീമിന്റെ പരിശീലകയാണ്.
https://www.facebook.com/Malayalivartha