വീടായെങ്കിലും ടിന്റു ലൂക്കയുടെ കുടുംബം ആശങ്കയില്‍
ടിന്റു ലൂക്കയ്ക്ക് വീടു നിര്‍മിക്കാന്‍ 10 സെന്റ് സ്ഥലവും പത്തു ലക്ഷം രൂപയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 2008ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ വേളയിലാണ്. വീടിന്റെ നിര്‍മാണം തുടങ്ങുന്നതിനു മുമ്പേ നികുതി അടയ്ക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
വീട്ടിലെ പല ആവശ്യങ്ങള്‍ക്കും സ്ഥലത്തിന്റെ നികുതി രസീത് ആവശ്യമായതിനാല്‍ ടിന്റുവിന്റെ കുടുംബം നിരവധി തവണ ജില്ലാ കളക്ടര്‍ക്കും താലൂക്കിലും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.റോഡ് നവീകരണം നടക്കുന്നതിനാല്‍ വീടിന്റെ അതിരു മനസിലാക്കാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ് അധികൃതര്‍ ഇക്കാര്യം നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ടിന്റുവിന്റെ പിതാവ് ലൂക്ക പറയുന്നത്.
വീടിനു തൊട്ടുമുന്നില്‍ പ്രവര്‍ത്തിക്കുന്ന ചാവശേരി വില്ലേജ് ഓഫീസ് അധികൃതരും തങ്ങള്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. താലൂക്കില്‍നിന്നു രേഖകള്‍ വന്നാല്‍ മാത്രമേ നികുതി സ്വീകരിക്കാനാകൂവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സ്ഥലം കാണിച്ചു നല്‍കുന്നതില്‍ തുടക്കത്തില്‍ കാലതാമസമുണ്ടായതിനാല്‍ വീടുനിര്‍മാണം തുടങ്ങാന്‍ തന്നെ വൈകി. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനു ടിന്റുവിന്റെ പരിശീലകയായ പി.ടി. ഉഷയാണു വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചത്.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ വീട് ഒരുങ്ങിയെങ്കിലും ടിന്റു ലൂക്കയുടെ കുടുംബത്തിന്റെ ആശങ്ക മാറിയിട്ടില്ല. ചാവശേരി വില്ലേജ് ഓഫീസിനു സമീപം സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ പത്തു സെന്റ് ഭൂമിയിലാണു വീടു നിര്‍മിച്ചത്.
പുതിയ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട്, കരിക്കോട്ടക്കരിക്കടുത്ത വാളത്തോട് വര്‍ഷങ്ങളായി താമസിച്ചു വന്ന ടിന്റു ലൂക്കയുടെ കുടുംബം എട്ടു മാസം മുമ്പ് ചാവശേരിയിലേക്കു താമസം മാറ്റിയിരുന്നു. 11ന് ഉച്ചയ്ക്കു 12നു നടക്കുന്ന വീടിന്റെ വെഞ്ചരിപ്പ് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റമാണ് നിര്‍വഹിക്കുന്നത്. ചടങ്ങില്‍ മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, പി.ടി. ഉഷ തുടങ്ങിയര്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha