രണ്‍ബീറിനെ കെട്ടരുതെന്ന് കത്രീനയോട് ദീപിക
രണ്‍ബീര്‍ കപൂറിന്റെയും കത്രീനയുടെയും വിവാഹം ഉടന്‍ നടക്കുമെന്നിരിക്കെ കത്രീനയെ കെട്ടരുതെന്ന് റണ്‍ബിര്‍ കപൂറിനോട് ദീപിക പദുക്കോണ്‍. കഴിഞ്ഞ ഡിസംബര്‍ 30ന് ഇരുവരും ലണ്ടനില്‍ വച്ച് മോതിരം കൈമാറിയെന്നും മെയ് മാസം വിവാഹിതരായേക്കുമെന്നും വാര്‍ത്ത വന്നിരുന്നു. ഇതിനിടെയാണ് രണ്‍ബീറിന്റെ പൂര്‍വകാമുകിയും ബോളിവുഡ് നടിയുമായ ദീപിക പദുക്കോണിന്റെ ഉപദേശം.
ഈയിടെ നടന്ന ഒരു റെഡ്കാര്‍പ്പറ്റ് ചടങ്ങിനിടെ ദീപിക ഒറ്റക്കായിരുന്നു നടത്തം. പിന്നാലെ നടക്കുന്ന രണ്‍വീര്‍ സിങ് ദീപികക്കൊപ്പം ഇല്ലായിരുന്നു. ഇതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനിടയിലാണ് ദീപിക മനസ് തുറന്നത്.
കത്രീന കെയ്ഫിനൊരു ഉപദേശം കൊടുക്കുകയാണെങ്കില്‍ അതെന്തായിരിക്കും എന്നായിരുന്നു ദീപികയോട് ചോദിച്ച ചോദ്യം. ഉടന്‍ വന്നു ദീപികയുടെ മറുപടി. രണ്‍ബീറിനെ വിവാഹം കഴിക്കരുത്. ദീപികയുടെ മറുപടി കേട്ട എല്ലാവരും ഒന്നടങ്കം ഞെട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha