കരുണ്‍ നായരുടെ മോതിരം മാറ്റല്‍ ചടങ്ങ്: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടത്തി
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മലയാളി കരുണ്‍ നായരുടെ മോതിരം മാറല്‍ ചടങ്ങ് നടന്നു. കരുണിന്റെ അച്ഛന്‍ എം.ഡി.കെ.നായര്‍ മാലക്കര സ്വദേശിയും അമ്മ പ്രേമ കെ.നായര്‍ ചെങ്ങന്നൂര്‍ സ്വദേശിനിയുമാണ്.
ബെംഗളൂരു സ്വദേശികളായ ജെ.തങ്കരിവാലയുടെയും പരീന്‍ തങ്കരിവാലയുടെയും മകളാണു സനായ. കരുണിന്റെ ജന്മസ്ഥലമായ രാജസ്ഥാനില്‍ അടുത്ത വര്‍ഷം ജനുവരി 16-നാണ് വിവാഹം. വലംകയ്യന്‍ ബാറ്റ്‌സ്മാനായ കരുണ്‍ ഇന്ത്യയ്ക്കു വേണ്ടി ആറു ടെസ്റ്റുകള്‍ കളിച്ചു. ഒരു ട്രിപ്പിള്‍ സെഞ്ചുറി (303*) ഉള്‍പ്പെടെ 374 റണ്‍സാണ് ഇതുവരെ നേടിയത്.
സനായയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ കരുണ്‍ നായര്‍ പുറത്തുവിട്ടു. ആരെക്കാളും നീയാണ് എന്റെ ലോകം പ്രകാശമയമാക്കിയതെന്നായിരുന്നു കരുണ്‍ ചിത്രത്തിനു നല്‍കിയ തലക്കെട്ട്.
വിവാഹമാണെന്ന കാര്യം അറിയിച്ചുകൊണ്ട് കഴിഞ്ഞ ജൂണ്‍ 29-നും കരുണ്‍ സനായയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha